നീലേശ്വരം: 28 വയസ്സുള്ള വീട്ടമ്മയെ ഭര്‍ത്താവിന്റെ മരുമകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ നിരന്തരം കൂട്ട ബലാത്സംഗത്തിനിരയാക്കി. കരിന്തളം വില്ലേജിലെ യുവതിയെയാണ് ദിവസങ്ങളോളമായി മൂന്നുപേര്‍ ചേര്‍ന്ന് മാനഭംഗത്തിനിരയാക്കിയത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സംഭവവുമായി ബന്ധപ്പെട്ട് ധനരാജ്, രാഹുല്‍, അനൂപ് എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
ജനുവരി 17 ന് മുമ്പുള്ള പല ദിവസങ്ങളിലായാണ് പുഴയോരത്തെ ആളൊഴിഞ്ഞ കരിങ്കല്‍ ക്വാറയിലും യുവതിയുടെ വീട്ടിലും വെച്ചാണ് ഇവര്‍ മാനഭംഗപ്പെടുത്തിയിരുന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സംഭവം യുവതി പുറത്ത് പറഞ്ഞിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ഈ മൂന്നുപേരും ചേര്‍ന്ന് കരിങ്കല്‍ ക്വാറിയുടെ സമീപത്ത് കൂടി നടന്ന് വരികയായിരുന്ന യുവതിയെ കയറി പിടിക്കുകയായിരുന്നു. ഇവരില്‍ നിന്നും കുതറി മാറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ബലം പ്രയോഗിച്ച് പിടികൂടുകയും തോര്‍ത്ത് കൊണ്ട് വായ മൂടിക്കെട്ടി ക്രൂരമായി കൂട്ടമാനഭംഗം നടത്തുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം യുവതി ബന്ധുക്കളോടും അയല്‍വാസികളോടും വിവരം പറഞ്ഞു. നാട്ടുകാര്‍ വനിതാ സെല്ലില്‍ വിവരം വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാ സെല്ലിന്റെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കുകയും കാസര്‍കോട് വനിതാ എസ് ഐ വീട്ടിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് കേസ് നീലേശ്വരം പോലീസിന് കൈമാറി.
പ്രതികളില്‍ രണ്ടുപേര്‍ പോലീസിന്റെ വലയിലുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് ഒരാള്‍ നാടുവിട്ടിരിക്കുകയാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. നീലേശ്വരം സി ഐ വി ഉണ്ണിക്കൃഷ്ണനാണ് കേസ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. യുവതിയെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment