Latest News

വയറിംഗ് ജോലിക്കിടെ ഇലക്ട്രീഷ്യന്‍ കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം: വയറിംഗ് ജോലിക്കിടെ ഇലക്ട്രീഷ്യന്‍ കുഴഞ്ഞുവീണു മരിച്ചു. പള്ളിക്കര കറുത്ത ഗേറ്റിനു സമീപം മേക്കാടന്‍വീട്ടില്‍ പി കെ ശ്രീജിത്ത് കുമാര്‍ (27) ആണ് മരിച്ചത്. [www.malabarflash.com]
കാഞ്ഞങ്ങാട് വ്യാപാരഭവന് സമീപത്തെ പുതിയ കെട്ടിടത്തില്‍ സിസിടിവി സ്ഥാപിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. നീലേശ്വരം മന്ദംപുറത്തെ സീനെറ്റ് ചാനല്‍ ഓഫിസിനു സമീപം പെട്ടിക്കട നടത്തുന്ന പി വി കുമാരന്റെയും തയ്യല്‍ത്തൊഴിലാളി പി കെ ഇന്ദിരയുടെയും മകനാണ്. സഹോദരി: ശ്രീജിത (എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി, ആലുവ).


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.