Latest News

ഖത്തറിൽ ചെക്ക് കേസിൽ ജയിലിലായിരുന്നു മലയാളിയുവാവ് മരിച്ചു

ദോഹ: ചെക്ക് കേസില്‍ അകപ്പെട്ട് ദോഹയില്‍ ജയിലിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. ഖത്തറില്‍ ഏറെ നാള്‍ പ്രവാസിയായിരുന്ന വിനീത് വിജയന്‍ (30) ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് ജയിലില്‍ മരിച്ചത്.[www.malabarflash.com]

ആറു മാസങ്ങള്‍ക്കു മുമ്പാണ് വിനീത് ചെക്ക് കേസില്‍പ്പെട്ട് ജയിലിലാകുന്നത്. തുടര്‍ന്ന് അഞ്ചു കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ ഡിസംമ്പര്‍ 31നാണ് ജയിലില്‍ വെച്ച് വിനീതിന് ഹൃദയസ്തംഭനമുണ്ടാകുകയും മരണപ്പെടുകയും ചെയ്തത്.

ഖത്തര്‍ കെ എം സി സി സംസ്ഥാന ട്രഷറര്‍ അലി പള്ളിയത്തിന്റെ നേതൃത്വത്തില്‍ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നിരന്തരമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നാട്ടുകാരനായ സാബിത്തിന്റെ സഹായങ്ങളുമാണ് വിനീതിന്റെ പേരിലുണ്ടായിരുന്ന നിയമക്കുരുക്കുകള്‍ ശരിയാക്കി നടപടിക്രമങ്ങളും പൂര്‍ത്തികരിച്ച് മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ ഖത്തര്‍ എയര്‍വേയ്‌സിന്റെ കോഴിക്കോട് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്.

വിനീതിന്റെ പിതാവിന്റെ സഹോദരന്‍ സഹദേവന്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വിജയന്‍വനജാക്ഷി ദമ്പതികളുടെ മൂത്ത മകനായ വിനീത് രണ്ടര വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ദോഹയിലെത്തിയത്.

2011ലാണ് പിതാവിന്റെ സഹായത്തോടെ ബിസിനസ് രംഗത്തേക്കിറങ്ങിയത്. ശുദ്ധഗതിക്കാരനായ വിനീതിനെ പലരും ചതിച്ചതിനെ തുടര്‍ന്ന് തിരിച്ച് വരുവാന്‍ പറ്റാത്ത വിധത്തില്‍ പരാജയപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് വിനീതിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ചെക്കുകള്‍ ഓരോന്നായി ബൗണ്‍സാവുകയും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നാട്ടില്‍ പോകുവാന്‍ സാധിക്കാതെ നിയമക്കുരുക്കിലായിരുന്നു.

ഇതിനിടക്ക് അല്‍മന പാര്‍ട്‌ണേഴ്‌സില്‍ സീനിയര്‍ സ്റ്റാഫ് കൂടിയായിരുന്ന പിതാവ് വിജയന്‍ ഇതുമായി ബന്ധപ്പെട്ട് പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായി.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു. രണ്ടു സഹോദരിമാരുണ്ട്. മകന്റെ മരണവിവരം തിങ്കളാഴ്ച മാത്രമാണ് മാതാവിനെ അറിയിച്ചത്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.