ന്യൂഡല്‍ഹി: പരീക്ഷാക്കാലം ഉത്സവത്തിന്റെ കാലമാകണമെന്നും ചിരിച്ചുകൊണ്ട് പരീക്ഷകളെ നേരിട്ടാല്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ കഴിയുമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. പരീക്ഷാക്കാലത്തെ വിദ്യാര്‍ത്ഥികളുടെ പേടിയും രക്ഷിതാക്കളുടെ സമ്മര്‍ദ്ദവും വിഷയമായി അവതരിപ്പിച്ച തത്സമയ റേഡിയോ പരിപാടിയില്‍ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി ഉചിതമായ മറുപടിയും നല്‍കി. [www.malabarflash.com]
പരീക്ഷാ സമയത്ത് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളോട് കൂടുതല്‍ സംസാരിക്കണം. എന്നാല്‍, അത് അവരെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ ആകരുത്. പരീക്ഷാ കാലത്ത് വീടുകളില്‍ ഉത്സവാന്തരീക്ഷം ആയിരിക്കണം. എല്ലാവരും സന്തോഷിക്കുമ്പോള്‍ കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഈ ആത്മവിശ്വാസം പരീക്ഷയിലും പ്രതിഫലിക്കും.
മാര്‍ക്കും മാര്‍ക്ക് ലിസ്റ്റും ജീവിതത്തിന്റെ ചെറിയ ഭാഗം മാത്രമാണെന്നും അറിവും അതിന്റെ ഉപയോഗവുമാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോക്ടറെയോ വക്കീലിനെയോ കാണാന്‍ പോകുമ്പോള്‍ നിങ്ങള്‍ മാര്‍ക്ക്‌ലിസ്റ്റ് പരിശോധിക്കാറില്ല. അവിടെ കഴിവുമാത്രമാണ് പ്രധാനം. അതുകൊണ്ടു തന്നെ മാര്‍ക്ക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം കഴിവും അറിവും വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തണം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment