ഉദുമ: റെഡ്യൂസ്, റിയൂസ്, റീസൈക്കിള്‍ എന്നീ 3 ഇന പരിപാടികളോടെ പ്ലാസ്റ്റിക് നിയന്ത്രണം കൊണ്ടുവരുവാനും അതിന്റെ മുന്നോടിയായി സ്‌കൂള്‍ പരിസരത്തും ഉദുമയിലുംഉള്ള കടകളില്‍ പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചു നല്കുകുകയും ആണ് ഉദുമയിലെ എന്‍ എസ്എസ് വളണ്ടിയര്‍മാരുടെ ലക്ഷ്യം. [www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഈ പദ്ധതി വിജയിപ്പിക്കുവാന്‍ പഞ്ചായത്തുമായി ബന്ധപ്പെടുകയും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സഹായം ആവശ്യപ്പെടുകയും ചെയ്യും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിത്വ പരിപാലനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിത്വ പരിപാലനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഉദുമ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ് കെ എ മുഹമ്മദാലി, നാലാം വാതുക്കല്‍ ഏ വി സ് സ്‌റ്റോറില്‍ കുട്ടികള്‍ ഉണ്ടാക്കിയ പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്തു കൊണ്ട് നിര്‍വഹിച്ചു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി നിരുത്സാഹപ്പെടുത്തുവാനും, പ്ലാസ്റ്റിക് ഉപയോഗം കഴിഞ്ഞ ശേഷം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുവാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ട് സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ കുട്ടികള്‍ പേപ്പര്‍ ബാഗ് വിതരണം നടത്തി .
വാര്‍ഡ് മെമ്പര്‍ ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാല്‍, അബ്ദുല്‍ കരീം, ചന്ദ്രന്‍ നാലാംവാതുക്കല്‍, അയ്യപ്പന്‍ ഇവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം ഓഫീസര്‍ സി പി അഭിരാം സ്വാഗതവും, പ്രിന്‍സിപ്പല്‍ കെ വി അഷ്‌റഫ് നന്ദിയും പറഞ്ഞു. വളണ്ടിയര്‍മാരായ യദു, അനശ്വര, അമര്‍, അസിമാ, മിഥുഷ ഇവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment