പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. പാലക്കാട് നെന്മാറ കൊട്ടേക്കാട് സ്വദേശി സുജിത്ത് (19) ആണ് മരിച്ചത്.[www.malabarflash.com]
എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ പുലര്‍ച്ചെയായിരുന്നു സംഭവം. പുതുവര്‍ഷാഘോഷത്തിനായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.
സുജിത്തിനൊപ്പമുണ്ടായിരുന്ന അഖിലിനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്‍വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment