Latest News

ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിൽ അപകടം; ബ്രിട്ടീഷ് പൗരൻ മരിച്ചു

ദോഹ: ഖത്തറിൽ നിർമാണത്തിലിരുന്ന ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിച്ചു.[www.malabarflash.com]

ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലെ സൗണ്ട്, ലൈറ്റ് ക്രമീകരണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഇദ്ദേഹത്തിന്‍റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണം തുടങ്ങിയെന്നും വിശദവിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നുമാണ് അധികൃതർ പറയുന്നത്. 2022ലെ ഫുട്ബോൾ ലോകകപ്പിന് ഖത്തറാണ് ആതിഥേയത്വം വഹിക്കുന്നത്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.