കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. [www.malabarflash.com]
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ടും തപാല്‍ വഴിയും ഓണ്‍ലൈന്‍ മുഖേനയുമാണ് അപേക്ഷ സ്വീകരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ടും തപാല്‍ വഴിയും ഓണ്‍ലൈന്‍ മുഖേനയുമാണ് അപേക്ഷ സ്വീകരിക്കുന്നത്.
ജനുവരി രണ്ട് മുതലാണ് ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്.
വെള്ളിയാഴ്ച വരെ നാല്‍പതിനായിരത്തോളം അപേക്ഷകള്‍ ലഭിച്ചു. ഇനി മൂന്ന് പ്രവൃത്തി ദിനം കൂടിയാണ് ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷം 76,000 അപേക്ഷ ലഭിച്ചിരുന്നു.
വരുംദിവസങ്ങളില്‍ കൂടുതല്‍ അപേക്ഷകള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. റിസര്‍വ് വിഭാഗത്തിലുള്ള അഞ്ചാം വര്‍ഷക്കാരും 70 വയസ്സിന് മുകളിലുള്ളവരുമാണ് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഹജ്ജ് ഹൗസില്‍ എത്തുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment