Latest News

രാഘവന്‍ കരുവാക്കോട് ചികിത്സാസഹായം തേടുന്നു

ഉദുമ: വൃക്കകള്‍ തകരാറിലായ പള്ളിക്കര പഞ്ചായത്തിലെ പാക്കം വെളുത്തോളിക്ക് സമീപത്തെ രാഘവന്‍ കരുവാക്കോട് (55) ചികിത്സാസഹായം തേടുന്നു.[www.malabarflash.com]

രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന രാഘവന്‍ കരുവാക്കോട് ഇപ്പോള്‍ വൃക്കകള്‍ തകരാറിലായി വീട്ടില്‍ കിടപ്പാണ്. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇതിനുതന്നെ ഭീമമായ തുക ചെലവായി. ഉടന്‍ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും 20 ലക്ഷം രൂപ വേണ്ടിവരും. രണ്ട് പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ ഇദ്ദേഹത്തിന്റെ ചികിത്സാചെലവ് താങ്ങാവുന്നതിനപ്പുറമാണ്. 

തുടര്‍ ചികിത്സക്ക് കെ മണികണ്ഠന്‍ ചെയര്‍മാനും പള്ളിക്കര പഞ്ചായത്തംഗം വി കുഞ്ഞമ്പു കണ്‍വീനറും രാഘവന്‍ വെളുത്തോളി ട്രഷററുമായി നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. 
സഹായങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് പള്ളിക്കര ശാഖ, അക്കൗണ്ട് നമ്പര്‍: 7686000100043566. ഐഎഫ്എസ്‌സി കോഡ്: പിയുഎന്‍ബി 0768600 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9496288490.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.