Latest News

വിജയമില്ലാതെ മടക്കമില്ല ചട്ടഞ്ചാല്‍ സ്‌കൂളിന്

കണ്ണൂര്‍: തുടര്‍ച്ചയായി പത്താം തവണയും മൈമില്‍ വിജയിച്ച് കാസര്‍കോട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൂള്‍. ഇത്തവണ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കൊച്ചു മിടുക്കികളുള്ള ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മൈം ടീം.[www.malabarflash.com]

നിമിഷ, ഭാവന, ആതിര, രേഷ്മ, ശ്രീലക്ഷ്മി.എ, ഷിയ ഷെറിന്‍, ശ്രീലക്ഷ്മി തുടങ്ങിയ കുട്ടികളുടെ മികച്ച പ്രകടനത്തോടെയാണ് സമ്മാനം കരസ്ഥമാക്കിയത്.

അധ്യാപകനായ ഉമേഷ് കല്ലാശ്ശേരിയുടെ നേതൃത്വത്തിലാണ് മൈം ടീം കലോത്സവത്തിന് എത്തിയത്. നാടകം, സ്‌കിറ്റ് , മൈം തുടങ്ങി മത്സരങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷമായി തുടര്‍ച്ചയായി ചട്ടഞ്ചാല്‍ സ്‌കൂള്‍ വിജയിച്ചിട്ടുണ്ട്.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.