ഹാര്‍ഡ് ഡ്രൈവ് നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയാണ് സീഗേറ്റ് (Seagate). ശക്തമായ മത്സരം നടക്കുന്ന ഹാര്‍ഡ് ഡിസ്‌ക് വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് സീഗേറ്റിന്റെ തീരുമാനം. 10 ടെറ ബൈറ്റിന്റെ ഹാര്‍ഡ് ഡിസ്‌കിന് പിന്നാലെ 16 ടെറ ബൈറ്റ് ഹാര്‍ഡ് ഡിസ്‌കും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പിനി.
10 ടെറ ബൈറ്റ് ഹാര്‍ഡ് ഡിസ്‌ക് പുറത്തിറക്കുമെന്ന് സീഗേറ്റ് പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇപ്പോള്‍ കമ്പിനി പറഞ്ഞിരിക്കുന്നത് 16 ടെറ ബൈറ്റ് ഹാര്‍ഡ് ഡിസ്‌ക് അടുത്ത വര്‍ഷം, അതായത് 2018ല്‍ പുറത്തിറക്കുന്നു.
സംഭരണ ശേഷിയുടെ കാര്യത്തില്‍ 16 ടെറ ബൈറ്റ് എന്നത് വലിയ ഒരു സംഖ്യ അല്ല. കാരണം 60 ടെറ ബൈറ്റ് ഹാര്‍ഡ് ഡിസ്‌ക് സീഗേറ്റ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഹാര്‍ഡ് ഡിസ്‌ക് സോളിഡ് സ്‌റ്റേറ്റ് െ്രെഡവാണ് (SSD). എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 16 ടെറ ബൈറ്റ് ഹാര്‍ഡ് ഡിസ്‌ക് മാഗ്‌നറ്റിക്ക് ഡിസ്‌ക് െ്രെഡവാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
സാധാരണ ഹാര്‍ഡ് ഡിസ്‌കുകളെ പോലെ മൂന്നര ഇഞ്ച് തന്നെയാണ് പുതിയ ഹാര്‍ഡ് ഡിസ്‌കിന്റേയും വലുപ്പം. ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറുകളില്‍ ഈ ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിക്കാനാകും. പുതിയ ഹാര്‍ഡ് ഡിസ്‌കിന്റെ വില എത്രത്തോളം വരുമെന്നതിനെ പറ്റി ഒരു വിവരവും സീഗേറ്റ് പുറത്തു വിട്ടിട്ടില്ല.
Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment