Latest News

ഷിഫ്‌ന, വേദന മറന്ന് ചിരിയോടെ...

കണ്ണൂര്‍: വേദനയോടും വിധിയോടും പൊരുതി പൊന്നില്‍പൊതിഞ്ഞ വിജയവുമായി ഷിഫ്‌ന മടങ്ങി. ആശുപത്രിക്കിടക്കയിലേക്ക്. എച്ച്.എസ് പെണ്‍കുട്ടികളുടെ മിമിക്രിയില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ പോത്തന്‍കോട് ബിസ്മി മന്‍സിലില്‍ ഷിഫ്‌ന മറിയമാണ് ചികിത്സ തുടരാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് തിരിച്ചത്.[www.malabarflash.com]

ജന്മനാ കാഴ്ചയില്ലാത്ത ഈ മിടുക്കി ആറാം ക്‌ളാസ് മുതലാണ് അനുകരണകലയില്‍ ശ്രദ്ധിക്കുന്നത്. യാത്രക്കിടെ പ്‌ളാറ്റ്‌ഫോമിലെ അനൗണ്‍സ്‌മെന്റും ബഹളങ്ങളുമെല്ലാം ഒപ്പിയെടുത്തു. അമ്മ ഷാഹിനയുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ കലോത്സവ വേദിയിലെയും റിയാലിറ്റി ഷോയിലെയും താരമായി. മൂന്നാം തവണയാണ് സംസ്ഥാന തലത്തില്‍ രണ്ടാമതത്തെുന്നത്. പട്ടം ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളിലെ ഈ 10ാം ക്ലാസുകാരി അപ്പീലുമായാണ് കണ്ണൂരിലത്തെിയത്.

മൂത്രമൊഴിക്കാനുള്ള സ്വാഭാവിക കഴിവ് നഷ്ടപ്പെടുന്ന 'ഫൗളെ സിന്‍ഡ്രോം അറ്റോണിക് ബ്‌ളാഡര്‍' രോഗമായിരുന്നു ആദ്യം. മുമ്പ് മൂത്രട്യൂബ് ശരീരത്തില്‍ ചുറ്റിയാണ് കലോത്സവത്തിനത്തെിയത്. ഇത് ഭേദമായി തുടങ്ങിയപ്പോള്‍ പുതിയ രോഗമത്തെി കൂട്ടിന്. രോഗം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദ്രവ ഭക്ഷണമേ കഴിക്കാനാവൂ. രോഗം മൂര്‍ച്ഛിച്ചതോടെ മൂന്നുദിവസം മുമ്പ് ആശുപത്രിയിലായി. ചികിത്സക്കിടെ, ഷിഫ്‌നയുടെ ആഗ്രഹത്തിന് വഴങ്ങിയാണ് മത്സരം കഴിഞ്ഞ് 24 മണിക്കൂറിനകം തിരിച്ചത്തെണമെന്ന നിബന്ധനയില്‍ ഡോക്ടര്‍മാര്‍ വിട്ടയച്ചത്.

ഒടുവില്‍, വിജയംവരിച്ച സന്തോഷത്തോടെ ഓരോ നിമിഷവും തന്നെ നോവിക്കുന്ന രോഗത്തെ തിരിച്ചറിയാനായി ബുധനാഴ്ച ഉച്ചക്കുതന്നെ മടങ്ങി.
(കടപ്പാട്: മാധ്യമം)



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.