മണ്ണാര്‍ക്കാട്: പുകവലിച്ചത് അധ്യാപകന്‍ പിടിച്ചതിനെ തുടര്‍ന്ന് നാടുവിട്ട ആറ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുമരംപുത്തൂര്‍ ചുങ്കം യുപി സ്‌കൂളില്‍ നിന്ന് ഉച്ചയോടെ പോയ വിദ്യാര്‍ത്ഥികളെയാണ് രാത്രി ഏറെ വൈകി പെരിന്തല്‍മണ്ണയില്‍ നിന്നും കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ആശങ്കക്ക് ഇതോടെ അറുതിയായി.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന ഏഴു കുട്ടികള്‍ പുകവലിക്കുന്നതായി അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ ഓഫിസിലേക്ക് വിളിപ്പിച്ചു. എന്നാല്‍ രക്ഷിതാക്കളോട് വിവരം പറയുമെന്ന ഭയത്താല്‍ കുട്ടികള്‍ ഒളിച്ചോടുകയായിരുന്നു.
കാണാതായവര്‍ സ്‌കൂള്‍ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും രാത്രി ഏറെ വൈകിയും ഇവര്‍ വീട്ടിലെത്തിയില്ല. സ്‌കൂളധികൃതര്‍ പോലിസിലറിയിച്ചതിനെത്തുടര്‍ന്ന് സിഐ ഹിദായത്തുള്ള മാമ്പ്ര, എസ്‌ഐ ഷിജു എബ്രാഹാം എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കുട്ടികള്‍ പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗത്തേക്കുള്ള ബസ്സില്‍ കയറിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് രാത്രി പത്തു മണിയോടെ ഇവരെ പെരിന്തല്‍മണ്ണയില്‍ നിന്നും കണ്ടെത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment