സംഭവസമയത്ത് സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബേബിയും മക്കളായ സാരംഗും വിസ്മയയും ബേബിയുടെ മീത്തലെപീടികയിലെ വീട്ടിലായിരുന്നു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
വെട്ടേറ്റ വിവരം സന്തോഷ് തന്നെ സുഹൃത്തിനെ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇതിനിടെ രക്തംവാര്‍ന്ന് മരണം സംഭവിച്ചിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം നല്‍കി. ബ്രണ്ണന്‍ കോളജ് ക്യാംപസില്‍ വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ–എബിവിപി സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസേവനങ്ങളെയും സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തെയും ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് അറിയിച്ചു.
സംഭവവുമായി ബന്ധമില്ലെന്ന് സിപിഎം പിണറായി ഏരിയ കമ്മിറ്റി അറിയിച്ചു. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment