യു.പി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദാദ്രിയില്‍ ആദ്യമായൊരു മുസ്‌ലിം വനിതാ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത്. ഷക്കീല ബീഗം എന്ന 44കാരിയാണ് പുതുതായി രൂപീകരിച്ച പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്നത്. [www.malabarflash.com]
അഖ്‌ലാഖ് കൊല്ലപ്പെട്ടതിന് ശേഷം പ്രദേശത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. മത്സരത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, ബി.എസ്.പി സ്ഥാനാര്‍ത്ഥികളടക്കം 12 പേരെയാണ് ഷക്കീല ബീഗത്തിന് നേരിടാനുള്ളത്.
യു.പിയിലെ ഗൗതംബുദ്ധ നഗര്‍ ജില്ലയ്ക്ക് കീഴില്‍ വരുന്ന മണ്ഡലമാണ് ദാദ്രി. നോയിഡ്, ജെവാര്‍ എന്നിവയാണ് മറ്റു മണ്ഡലങ്ങള്‍. മൂന്നു മണ്ഡലങ്ങളുണ്ടെങ്കിലും ജില്ലയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയാണ് ഷക്കീല ബീഗം.
അഖ്‌ലാഖിന്റെ മരണം ഏറെ ദുഖിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി വാങ്ങി കൊടുക്കുമെന്നും ഷക്കീല ബീഗം പറഞ്ഞു. അഖ്‌ലാഖിന്റെ കുടുംബത്തെ കാണുന്നതിനും സഹായമെത്തിക്കുന്നതിനുമായി ബിസാദ ഗ്രാമത്തിലേക്ക് പോകുമെന്നും ഇതിനായി ഗൗതംബുദ്ധ് നഗര്‍ അധികൃതരില്‍ നിന്നും അനുമതി വാങ്ങിയിട്ടുണ്ടെന്നും ഷക്കീല ബീഗം പറയുന്നു.
8 മക്കളുടെ അമ്മയായ ഷക്കീല ബീഗം വികസന വിഷയങ്ങളും ഉയര്‍ത്തി കാണിക്കുന്നുണ്ട്. പ്രദേശത്ത് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും അധികാരികള്‍ പരാജയപ്പെട്ടതായി ഷക്കീല ബീഗം പറയുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment