Latest News

ചട്ടഞ്ചാല്‍ മസ്ജിദില്‍ നിന്നും നിസ്‌കാരം കഴിഞ്ഞിറങ്ങിയയാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു

ചട്ടഞ്ചാല്‍: മസ്ജിദില്‍ നിന്നും ഇശാ നിസ്‌കാരം കഴിഞ്ഞിറങ്ങിയയാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന മിഠായി കുഞ്ഞാമു (80) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം [www.malabarflash.com].

ചട്ടഞ്ചാല്‍ ടൗണിലെ മസ്ജിദില്‍ നിന്നും ഇശാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സഹ 14 നമ്പര്‍ റിറ്റ്‌സ് കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയടിച്ചു വീണ കുഞ്ഞഹമ്മദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അപകടത്തിനിടയാക്കിയ റിറ്റ്‌സ് കാര്‍ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പരേതയായ റുഖിയയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, മുജീബ്, മുത്തലിബ്, പരേതനായ ഷരീഫ്, സൗദാബി, മൈമൂന, ഫരീദ. മരുമക്കള്‍: അഹ്മദ്, നാസര്‍, അസീസ്, ഖൈറുന്നിസ ഉദുമ, നസീമ, ഖൈറുന്നിസ കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: അബൂബക്കര്‍, മറിയം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.