Latest News

എ.അബ്ദുൽറഹ് മാൻ സംസ്ഥാന വ്യവസായ ബന്ധസമിതി ബോർഡ് മെമ്പർ

തിരുവനന്തപുരം: സംസ്ഥാന വ്യവസായ ബന്ധസമിതി ബോർഡ് മെമ്പറായി എസ്. ടി. യു ദേശീയ സെക്രട്ടറി എ.അബ്ദുൽ റഹ് മാനെ സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തു.[www.malabarflash.com]

സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ചെയർമാനും, വ്യവസായ, കൃഷി വകുപ്പ് മന്ത്രിമാർ കോ- ചെയർമാൻമാരും, തൊഴിൽ, വ്യവസായ, ധനകാര്യ .നിയമ, കൃഷി വകുപ്പ് സെക്രട്ടറിമാർ സർക്കാർ പ്രതിനിധികളായും, എളമരം കരീം, ആനത്തലവട്ടം ആനന്ദൻ, കെ.പി.രാജേന്ദ്രൻ, ആർ.ചന്ദ്രശേഖരൻ, പി.നന്ദകുമാർ, അദ്ധ്വ: കെ.പി.ഹരിദാസ്.എ.എ. അസീസ്. മനയത്ത് ചന്ദ്രൻ. എം.പി.രാജീവൻ. എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റു തൊഴിലാളി സംഘടനാ പ്രതിനിധികൾ. 

ഇവർക്ക് പുറമെ സംസ്ഥാനത്തെ പത്ത് തൊഴിലുടമാ പ്രതിനിധികളേയും ബോർഡിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.