Latest News

ദേവകി കൊലക്കേസ്: പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ സ്വിച്ചോഫ് ചെയ്തു; പ്രതി വീട്ടിലെത്തിയത് ബൈക്കില്‍

ബേക്കല്‍: പെരിയാട്ടടുക്കം കാട്ടിയടുക്കത്ത് ഒറ്റക്ക് താമസിക്കുന്ന കെ. ദേവകി(68)യെ കൊല്ലാന്‍ പ്രതി എത്തിയത് ബൈക്കിലാണെന്ന് പോലീസിന് സൂചന ലഭിച്ചു. കൊല നടത്തിയ ശേഷം അതേ ബൈക്കില്‍ രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്.[www.malabarflash.com] 

പല കേസുകളിലും മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്ന് സൈബര്‍ സെല്‍ പ്രതിയെ കണ്ടെത്തുന്നതിനാല്‍ അന്ന് രാത്രി മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്താണ് പ്രതി എത്തിയതെന്നാണ് പോലീസ് നിഗമനം.

ദേവകിയുടെ കൈവിരലുകള്‍ക്കിടയില്‍ നിന്ന് കിട്ടിയ മുടിയിഴകളില്‍ രണ്ടെണ്ണം കാര്‍ ഷോറൂമിലെ ക്ലീനിങ് സൂപ്പര്‍ വൈസറുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന നടന്നത്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ലീനിങ് സൂപ്പര്‍ വൈസറെ അറസ്റ്റ് ചെയ്‌തേക്കും.

പ്രതിയെന്ന് സംശയിക്കുന്ന സൂപ്പര്‍വൈസറുടെ വീടും കൊല്ലപ്പെട്ട ദേവകിയുടെ വീടും തമ്മില്‍ ഏഴ് കിലോമീറ്റര്‍ ദൂരംമാത്രമേയുള്ളു. ബൈക്കില്‍ പത്ത് മിനിട്ട് കൊണ്ട് എത്താവുന്ന ദൂരം.

ക്ലീനിങ് സൂപ്പര്‍ വൈസറുടെ ബന്ധുക്കളെ ചോദ്യം ചെയ്‌തെങ്കിലും അന്ന് രാത്രി വീട്ടില്‍ തന്നെ ഉണ്ടായിരുന്നോ എന്ന് വ്യക്തമായി പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഫുട്‌ബോള്‍ കളിക്കാനായി ചില രാത്രികളില്‍ പോകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 32 കാരനായ സൂപ്പര്‍ വൈസര്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്.

ദേവകിയുടെ മൊബൈല്‍ ഫോണിലേക്കും മക്കളുടേയും മരുമക്കളുടേയും ഫോണിലേക്കും കഴിഞ്ഞ ഒരുമാസം വന്ന മൊത്തം ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. കാര്‍ ഷോറൂമിലെ ക്ലീനിങ് സൂപ്പര്‍വൈസര്‍ പതിവായി ദേവകിയുടെ ഒരു ബന്ധുവിനെ വിളിക്കുന്നതായി കണ്ടെത്തി. കൊലനടന്ന രാത്രിമാത്രമാണ് സൂപ്പര്‍ വൈസറുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയില്‍ സൈബര്‍സെല്‍ കണ്ടെത്തിയത്. ഇത് സംശയത്തിന് ഇടവരുത്തി. അതിനാലാണ് മുടിപരിശോധനയ്ക്ക് ക്ലീനിങ് സൂപ്പര്‍വൈസറേയും തിരഞ്ഞെടുത്തത്.

അതേസമയം ദേവകി ജനുവരി 12ന് വൈകിട്ട് ബന്ധുവീട്ടില്‍ പോയി ബഹളംവെച്ചതായി പോലീസിന് നിര്‍ണ്ണായക വിവരം ലഭിച്ചു. ശബരിമലയിലേക്ക് പോയ രണ്ടുപേര്‍ എത്തിക്കോട്ടെ എനിക്ക് പലതും പറയാനുണ്ടെന്ന് ദേവകി വിളിച്ചുപറഞ്ഞിരുന്നുവത്രെ. ദേവകിയുടെ വെളിപ്പെടുത്തല്‍ ഭയന്നാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. 

ജനുവരി 13ന് പുലര്‍ച്ചെയാണ് ദേവകി കൊല്ലപ്പെട്ടത്. പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് കൊല എന്നത് ശ്രദ്ധിക്കപ്പെടുന്നു. 

വൃശ്ചികം ഒന്നിന് പകല്‍ കാര്‍ ഷോറൂമിലെ ക്ലീനിങ് സൂപ്പര്‍ വൈസറെ ദേവകിയുടെ ഒരു ബന്ധുവീട്ടില്‍ കണ്ടത് ദേവകി ചോദ്യം ചെയ്തിരുന്നു. ഇത് ദേവകി ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി പലഘട്ടങ്ങളിലും സ്ത്രീകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.