Latest News

പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം: വാഹനപരിശോധന തുടങ്ങി

ആലപ്പുഴ: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. ദക്ഷിണ മേഖലാ എ.ഡി.ജി.പി. ബി. സന്ധ്യയുടെ ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനുകളിലെത്തി. പരിശോധന ക്യാമറയില്‍ പകര്‍ത്തും. പരമാവധിപേര്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശമുണ്ട്.[www.malabarflash.com]
ഹെല്‍മെറ്റില്ലാതെ യാത്രചെയ്താല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 128 പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. വെള്ളിയാഴ്ചമുതല്‍ പരിശോധന തുടങ്ങണമെന്ന് ഉത്തരവില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ഫെബ്രുവരി 28 വരെയാണ് ഹെല്‍മെറ്റില്ലാത്ത പിന്‍സീറ്റുകാരെ കുടുക്കാനുള്ള പരിശോധന. നിയമലംഘനത്തിന് പിടികൂടിയവരുടെ കണക്ക് മാര്‍ച്ച് രണ്ടിനുമുമ്പ് പോലീസ് ആസ്ഥാനത്ത് എത്തിക്കണം.

വാഹനമോടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍കാരണം കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പത്തുദിവസത്തെ സമയപരിധിയില്‍ വീണ്ടും ഇത്തരം പരിശോധനയുണ്ടാകും.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മൊബൈല്‍ഫോണില്‍ സംസാരിച്ച് യാത്രചെയ്യുന്നവര്‍ക്കും ഇനി പിടിവീഴും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശനനടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ എല്ലാ സ്റ്റേഷനുകളിലും ഒന്നിച്ച് വാഹനപരിശോധന നടത്തുന്ന സമയങ്ങളില്‍ അപകടങ്ങള്‍ കുറയുന്നതായാണ് വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധനകള്‍.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.