Latest News

നോക്കിയ 3310 വീണ്ടും അവതരിപ്പിച്ചു

ന്യൂഡൽഹി: നോക്കിയ എന്നു കേൾക്കുന്പോൾ എല്ലാവരുടെയും മനസിൽ ഗൃഹാതുരത്വമുണർത്തും. കാരണം പലരും മൊബൈൽ ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയത് നോക്കിയ ഉപയോഗിച്ചാണ്.[www.malabarflash.com] 
ആ നോക്കിയയുടെ ജനപ്രീയ മോഡലായിരുന്ന നോക്കിയ 3310 പതിനേഴു വർഷങ്ങൾക്കുശേഷം വീണ്ടും വിപണിയിൽ അവതരിപ്പിച്ചു. 49 യൂറോയാണ് ആഗോള മാർക്കറ്റിൽ വിലയിട്ടിരിക്കുന്നത്. നാലു കളർ വേരിയന്‍റിൽ നോക്കിയ 3310 ലഭ്യമാകും.

ഡ്യുവൽ സിം ഫോണായാണ് 3310 അവതരിപ്പിച്ചിരിക്കുന്നത്. ഫിസിക്കൽ കീബോർഡ് തന്നെയാണ് നൽകിയതെങ്കിലും ഡിസ്പ്ലേ കളറാക്കിയിട്ടുണ്ട്. 2 എംപി കാമറയും മൈക്രോ എസ്ഡി കാർഡും ഫോണിൽ ഉൾപ്പെടുത്തി. തുടർച്ചയായി 22 മണിക്കൂർ സംസാരിക്കാനും സാധിക്കുമെന്ന് കന്പനി വാഗ്ദാനം ചെയ്യുന്നു.

ജിഎസ്എം മൊബൈൽ ഫോണായ നോക്കിയ 3310 ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് 2000 ത്തിലാണ്. ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ മൊബൈൽ ഫോണുകളിലൊന്നാണ് നോക്കിയ 3310. പുറത്തുവന്ന കണക്കുകൾ പ്രകാരം 12.6 കോടി നോക്കിയ 3310 ഫോണുകൾ വിറ്റുപോയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.