മഞ്ചേശ്വരം: മഞ്ചേശ്വരം ഉദ്യാവറില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വീണ്ടും അക്രമിക്കാന്‍ ശ്രമിച്ചതായും പരാതി. ഉദ്യാവര്‍ ഇര്‍ഷാദ് നഗറിലെ അബൂബക്കര്‍ സിദ്ദിഖ് എന്ന റിയാസ് (33), കുഞ്ചത്തൂര്‍ ബി.എസ് നഗറിലെ മൊയ്തീന്‍ അക്രം (32) എന്നിവര്‍ക്കാണ് കുത്തേറ്റത്. [www.malabarflash.com]
വെള്ളിയാഴ്ച ഉദ്യാവറിലെ ക്രിക്കറ്റ് കളിക്കിടെ കത്തിയുമായെത്തിയ മൂന്നംഗ സംഘം സിദ്ദിഖിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. തടയാന്‍ ശ്രമിച്ചപ്പോഴാണ് അക്രമിന് കുത്തേറ്റത്.
രാത്രി ഏഴ് മണിയോടെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ എട്ടംഗ സംഘം എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുമ്പള സി.ഐ. വി.വി മനോജിന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment