മുള്ളേരിയ: അഡൂര്‍ പതിക്കാലടുക്കം ശ്രീ ഐവര്‍ വിഷണൂമൂര്‍ത്തി ക്ഷേത്ര പരിധിയില്‍പ്പെട്ട ബളവന്തടുക്ക ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 21,22,23 തിയ്യതികളിലായി നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സസവത്തിന്റെ ഭാഗമായുള്ള കുവ്വം അളക്കല്‍ ചടങ്ങ് ഫെബ്രു15 ന് രാവിലെ 9.30. മുതല്‍ 10.30 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടന്നു.[www.malabarflash.com]
വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ആചാര സ്ഥാനികന്‍മാരുടേയും, ഭരണസമിതി അംഗങ്ങളുടേയും, കോലാധാരികളുടേയും, കടുമനടുക്ക വെങ്കിട്ടേശ ഹെബ്ബര്‍ കുടുംബാംഗങ്ങളുടേയും, നാട്ടുകാരുടേയും, മറ്റ് ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് ആള്‍ക്കാരുടേയും സാക്ഷിത്വത്തില്‍ തിരുമുറ്റത്ത് നെല്ല് മൊത്തം കൂനയായി കൂട്ടിയിട്ട് ഏവരും ഒരുമിച്ച് മഞ്ഞള്‍ പ്രസാദം വിതറിയാണ് കൂവ്വം അളക്കല്‍ ചടങ്ങ് ആരംഭിച്ചത്.
ദേശാധിപന്‍ കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം, അഡൂര്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, മധൂര്‍ ശ്രീ മധനന്തേശ്വര ക്ഷേത്രം, മുജം കാവ് പാര്‍ത്ഥസാരധി ക്ഷേത്രം, കണിപ്പുര ശ്രീ ഗോപാല കൃഷ്ണ ക്ഷേത്രം, കോട്ടപ്പാറ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം, നെല്ലിത്തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കടുവന ശ്രീ വനദുര്‍ഗ്ഗാ ദേവി ക്ഷേത്രം, അഡൂര്‍ പുതിയമ്പലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കുണ്ടാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം, ആദൂര്‍ മല്ലാവാര ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം, ദേലമ്പാടി ഉമാ മഹേശ്വര ക്ഷേത്രം, മുണ്ടോള്‍ ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം, മുളിയാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തുടങ്ങി ദേശാധിപന്‍മാരും, സമീപ പ്രദാശങ്ങളിലായി കുടി കൊള്ളുന്നവരുമായ ദേവി ദേവന്‍മാര്‍ക്കും യഥാവിധി നെല്ലളന്നു സമര്‍പ്പിച്ചു.
വയനാട്ടു കുലവന്‍ തെയ്യം കെട്ടിന് ചൂട്ടൊപ്പിക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കാന്‍ നിയോഗം ലഭിച്ച ദേവസ്ഥാനത്തിലെ നിത്യകര്‍മ്മി കൂടിയായ ശ്രീ കൊറഗന്‍ താനം വീട് ആണ് കൂവ്വം അളക്കള്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. കൂവ്വം അളക്കല്‍ ചടങ്ങിനെ തുടര്‍ന്ന് കോലാധാരികള്‍ക്കുള്ള അടയാളം കൊടുക്കല്‍ ചടങ്ങും നടന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment