ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍ക്കാലിക അന്ത്യം. എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കെടുത്തു. മുഖ്യമന്ത്രിക്കു പിന്നാലെ മറ്റു മന്ത്രിമാര്‍ ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. വൈകീട്ട് 4.30ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയത്. പ്രധാന ശശികല പക്ഷ നേതാക്കളെല്ലാം ചടങ്ങിനെത്തി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും എം.എല്‍.എമാരെ ബസില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിച്ചിരുന്നു.
നേരത്തേ എടപ്പാടി പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ പളനിസാമിയോട് ആവശ്യപ്പെട്ടത്. 124 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് കഴിഞ്ഞ ദിവസം പളനിസാമി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. രണ്ടു മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികലയെ പിന്തുണക്കുന്നവര്‍ ആഹ്ലാദ പ്രകടനം തുടങ്ങി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment