ആക്ഷന്‍ ഹീറോ ബിജുവെന്ന ഒരൊറ്റ സിനിമയിലൂടെ മുഴുവന്‍ മലയാളി പ്രേക്ഷകരെയും കൈയ്യിലെടുത്ത അരിസ്‌റ്റോ സുരേഷ് മറ്റൊരു ഗാനവുമായെത്തുന്നു. നവാഗതനായ വിശാഖ് പുന്ന സംവിധാനം ചെയ്യുന്ന 'ഡ്രൈ' എന്ന ചിത്രത്തിലാണ് അരിസ്‌റ്റോ സുരേഷ് വീണ്ടും പാടിയിരിക്കുന്നത്. [malabarflash.com]
'എങ്ങാനും' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന വിഎസ് സത്യനും സംഗീതം എംടി വിക്രാന്തും നിര്‍വ്വഹിച്ചിരിക്കുന്നു. റോഷന്‍, മാത്യൂസ്, നവാസ്, വിപിഷ് കുമാര്‍, തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടൂറിംഗ് സിനിമാസ് ആണ്.
ആദ്യ സിനിമയിലൂടെയും ആദ്യ ഗാനത്തിലൂടെയും ഏവരുടെയും മനസ്സ് കീഴക്കാന്‍ സാധിച്ച നടനും ഗായകനുമാണ് അരിസ്‌റ്റോ സുരേഷ് . കഴിഞ്ഞ വര്‍ഷം മലയാള സിനിമാലോകത്ത് ഏറ്റവുമധികം ആഘോഷമാക്കിയ ഗാനമായിരുന്നു അരിസ്‌റ്റോ സുരേഷ് ആലപിച്ച 'മുത്തേ പൊന്നേ' അരിസ്‌റ്റോ സുരേഷിന്റെ പുതിയ ഗാനത്തെയും പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment