കണ്ണൂർ: പേരാവൂർ നീണ്ടു നോക്കിയിൽ 16 കാരിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ക്രിസ്തുരാജ ആശുപത്രിക്കെതിരെയും, മനന്തവാടി രൂപതയ്ക്ക് കീഴിലുള്ള അഗതിമന്ദിരത്തിന് എതിരെയും കേസെടുത്തു.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച വിവരം മറച്ചുവച്ചതിന് പോസ്കോ നിയമപ്രകരമാണ് ക്രിസ്തുരാജ ആശുപത്രിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വാർത്ത മറച്ചു വച്ചതിനാണ് മാനന്തവാടി അതിരൂപതയ്ക്ക് കീഴിലുള്ള അഗതിമന്ദിരത്തിന് എതിരെ കേസെടുത്തിരിക്കുന്നത്.
2 കന്യാസ്രീകളടക്കം 3 സ്ത്രീകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ശനിയാഴ്ച ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.സംഭവത്തിൽ വയനാട് ശിശുക്ഷേമ സമിതിയും വീഴ്ച വരുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വൈദികന്റെ പീഡന വാർത്ത മറച്ചുവെക്കാന ഗൂഡാലോചന നടന്നു എന്നാണ് പോലീസ് പറയുന്നത്. ഇതിനുള്ള വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് പോലീസ് ഭാഷ്യം. ഇരയായ പെൺകുട്ടിയെ പഴിചാരി വ്യാഴാഴ്ച പുറത്ത് വന്ന ശാലോമിന്റെ ലേഖനവും പോലീസ് പരിശോധിക്കുന്നുണ്ട്.

No comments:
Post a Comment