Latest News

വടകരയിൽ പോലീസ് ജീപ്പിനു നേർക്ക് കല്ലേറ്; ചില്ലുകൾ തകർന്നു

വടകര: കോഴിക്കോട് വടകരയിൽ പോലീസ് ജീപ്പിനു നേർക്ക് ആക്രമണം. വള്ളിയൂരിൽ പോലീസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പിനുനേർക്കു കല്ലേറുണ്ടായി. കല്ലേറിൽ പോലീസ് ജീപ്പിന്‍റെ ചില്ലുകൾ തകർന്നു.[www.malabarflash.com]

പ്രദേശത്ത് സിപിഎം സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്ത പോലീസ് നടപടിക്കെതിരേ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പോലീസിനു ജീപ്പിനു നേർക്ക് ആക്രമണമുണ്ടായത്.

സംഭവത്തിൽ 30 സിപിഎം പ്രവർത്തകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.