കോഴിക്കോട്: സിപിഐ എം കല്ലാച്ചി ലോക്കലിലെ വിഷ്ണുമംഗലം ബ്രാഞ്ച് ഓഫീസ് ആര്‍എസ്എസ് പ്രര്‍ത്തകര്‍ കത്തിച്ചു.[www.malabarflash.com]
വ്യാഴാഴ്ച രാത്രിയാണ് സംഭവം സംഭവം. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്തശേഷമാണ് ഓഫീസിന് തീയിട്ടത്. പൂര്‍ണമായും കത്തിനശിച്ചു.
ഓഫീസിന്റെ താഴത്തെ ഭാഗത്ത് തീ പടരുന്നതിനിടയില്‍ ചേലക്കാട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു. കല്ലാച്ചി ഫോര്‍ട്ട് റോഡിലെ സിപിഐ എം സ്തൂപവും തകര്‍ത്തിട്ടുണ്ട്. നാദാപുരം പോലീസിന്റെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
വ്യാഴാഴ്ച നാദാപുരത്ത് ആര്‍എസ്എസ് കാര്യാലയത്തിനു സമീപം ബോംബേറില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ഓഫീസിനു നേര്‍ക്ക് ആക്രമണമുണ്ടായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment