Latest News

അരിപൊടിക്കുന്നതിനിടയില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതി മരിച്ചു

കുമ്പള: ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. പുത്തിഗെ മുഗു റോഡിലെ മജീദിന്റെ മകളും, ഒളയം സ്വദേശി സയ്യിദിന്റെ ഭാര്യയുമായ ആയിഷത്ത് മുനൈഫ (21 ) ആണ് മരിച്ചത്.[www.malabarfalsh.com]

ഒളയത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് അപകടം നടന്നത്. ഗ്രൈന്‍ഡറില്‍ അരി പൊടിക്കുന്നതിനിടയില്‍ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങുകയായായിരുന്നു. ഉടനെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് മുനൈഫ വിവാഹിതയായത്.ആറുമാസം പ്രായമുള്ള മുഹമ്മദ് അയാന്‍ മകനാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.