Latest News

നിയമം ലംഘിച്ച് പ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു

കാഞ്ഞങ്ങാട്:അന്യായമായി സംഘം ചേര്‍ന്ന് പ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു.[www.malabarflash.com]

പള്ളിക്കരയിലെ ഷാനവാസ്എ ഒ(33)മുഹമ്മദലി എ (31) ദാവൂദ് എം(36) അബ്ദുള്‍ഹാരിസ്(33) മൗവ്വല്ലിലെ അബ്ദുള്‍ സത്താഹ് (35) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടാം ക്ലാസ് കോടതി(2) 1200 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.

2016 സപ്തംബര്‍ 13 ന് നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ്.

പള്ളിക്കര യൂത്ത് ലീഗ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം ലീഗ് പ്രവര്‍ത്തകര്‍ നിയമം ലംഘിച്ച് പ്രകടനം നടത്തുകയായിരുന്നു.സംഭവം അറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.