കോഴിക്കോട്: നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നു. സിമന്റിന് ഏപ്രില്‍ ഒന്ന് മുതല്‍ ചാക്കിന് 30 മുതല്‍ 50 രൂപ വരെ വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം.[www.malabarflash.com]
വീടുകള്‍ ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന സമയത്തെ വിലവര്‍ധന സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. ചില്ലറ, മൊത്തവില്‍പന സമയത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഡിസ്‌കൗണ്ട് തുകക്കും നികുതിയടക്കണമെന്ന കേരള ഹൈകോടതി ഉത്തരവിെന്റ അടിസ്ഥാനത്തിലാണ് സിമന്റ് കമ്പനികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ശരാശരി 430 രൂപയാണ് കമ്പനികള്‍ ഒരു ചാക്ക് സിമന്റിന് നിശ്ചയിച്ച വില.
ഇത് ഉപഭോക്താക്കള്‍ക്ക് 380-390 രൂപക്ക് വരെയാണ് നിലവില്‍ ലഭിക്കുന്നത്. ഈ ഇളവ് നിര്‍ത്താനാണ് കമ്പനികളുടെ തീരുമാനം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമ്പിയുടെ വില ഇതിനകം ഉയര്‍ന്നിട്ടുണ്ട്. വിവിധ സ്റ്റീല്‍ കമ്പികളുടെ വിലയില്‍ ടണ്ണിന് 5000 മുതല്‍ 10,000 രൂപ വരെ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വര്‍ധിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment