ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ആക്ടീവ ഫോര്‍ ജി സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചു.[www.malabarflash.com]
ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് ഓണ്‍ സൗകര്യവുമായാണ് പുതിയ ആക്ടീവ ഫോര്‍ ജി യുടെ വരവ്. മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ്, ഇക്വലൈസര്‍ സാങ്കേതിക വിദ്യയുള്ള കോംബി ബ്രേക്ക് തുടങ്ങിയവയും സ്‌കൂട്ടറില്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ഇരുചക്രവിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുമായി മുന്നേറുന്ന വാഹനമാണ് ആക്ടീവ ഫോര്‍ ജി. ഇതുവരെ ഒന്നരക്കോടി ആക്ടീവ ഹോണ്ട ഇന്ത്യ നിരത്തുകളില്‍ എത്തിച്ചു.
രാജ്യത്ത് ഏറ്റവും അധികം വില്‍പ്പനയുള്ള ഗിയര്‍രഹിത സ്‌കൂട്ടറാണ് ആക്ടിവയെന്നും ഒന്നരക്കോടി ഇന്ത്യക്കാരാണ് ആക്ടിവയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്നും എച്ച് എംഎസ്‌ഐ സീനിയര്‍ വൈസ് പ്രസിഡന്റ് വൈ.എസ് ഗുലേറിയ അഭിപ്രായപ്പെട്ടു.
110 സിസി എന്‍ജിനുള്ള ഗിയര്‍രഹിത സ്‌കൂട്ടറിന് 50,730 രുപയാണ് ഡല്‍ഹി ഷോറും വില.

No comments:
Post a Comment