നാദാപുരം: അരൂർ എളയിടത്ത് ലീഗ് നേതാവിനെ അക്രമിക്കാനെത്തിയ ക്വട്ടേഷൻ സംഘം ആയുധങ്ങളുമായി പോലീസ് പിടിയിൽ.[www.malabarflash.com]
സംഘത്തിൽ നിന്നും വാൾ, സ്റ്റീൽ വടി, ഇരുന്പ് വടി എന്നിവ കണ്ടെടുത്തു. എളയിടം മലയിൽ റഹീം(20), അരൂർ മഠത്തിൽതാഴെ ആമിർ(28), കടമേരി കുന്നോംതാഴെ മുനീർ (28) എന്നിവരെയാണ് നാദാപുരം ജൂണിയർ എസ്ഐ കെ.പി. അജേഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്.

എളയിടം ശാഖാ യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് റാഷിദിനെ അക്രമിക്കാനാണ് സംഘമെത്തിയതെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇയാളെ വാഹനത്തിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. റാഷിദ് നാദാപുരം ഫെഡറൽ ബാങ്കിന് സമീപം കരാട്ടെ ക്ലാസ് നടത്തുന്നുണ്ട്. ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ തട്ടിക്കൊണ്ട് പോയി ആക്രമിക്കാനായിരുന്നു പദ്ധതി.
രാത്രി പോലീസിന്റെ വാഹന പരിശോധനയ്ക്കിടയിൽ പോലീസിനെ കണ്ട ആക്രമി സംഘത്തിലെ യുവാക്കൾ ട്രാവലറിൽ നിന്നിറങ്ങി ഓടുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്. തുടർന്ന് മൂന്ന് പേരെ പോലീസ് പിടികൂടി. വാഹനത്തിനുളളിൽ ആയുധങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ എളയടം ഭാഗത്ത് ലീഗുകാർ തമ്മിൽ ഗ്രൂപ്പ് പോര് ശക്തമായിരുന്നു. ലീഗ് ഓഫീസ് താഴിട്ട് പൂട്ടിയത് ഉൾപ്പടെ നിരവധി സംഘർഷങ്ങൾ അരങ്ങേറിയിരുന്നു.
സംഘം നാദാപുരം തെരഞ്ഞെടുത്തതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദേശങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.
സംഘം നാദാപുരം തെരഞ്ഞെടുത്തതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദേശങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.
നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഘം സഞ്ചരിച്ച കെഎൽ 58 എച്ച് 5973 നന്പർ ടെംബോ ട്രാവലർ പോലീസ് കസ്റ്റഡിയിലെടുത്തു.
വണ്ടിയിൽ നിന്നും നാല് പേർ രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഘം സഞ്ചരിച്ച കെഎൽ 58 എച്ച് 5973 നന്പർ ടെംബോ ട്രാവലർ പോലീസ് കസ്റ്റഡിയിലെടുത്തു.
വണ്ടിയിൽ നിന്നും നാല് പേർ രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment