Latest News

എയര്‍ഹോസ്റ്റസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി മരിച്ചത് പീഡനം മൂലം; ജ്വല്ലറി ജീവനക്കാരന്‍ അറസ്റ്റില്‍

ബേഡകം: മാനടുക്കം പൂക്കയം ചുഴിപ്പിലെ എയര്‍ഹോസ്റ്റസ് വിദ്യാര്‍ത്ഥിനി രേവതി (23) തീകൊളുത്തി ആത്മഹത്യ ചെയ്തത് പീഡനത്തെ തുടര്‍ന്നാണെന്ന് ആദൂര്‍ സി.ഐ സിബി തോമസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ ജ്വല്ലറി ജീവനക്കാരനും മാനടുക്കം ചുഴിപ്പ് സ്വദേശിയുമായ അജിത് കുമാറി(28)നെ അറസ്റ്റ് ചെയ്തു.
അജിത് കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് രേവതി ആത്മഹത്യാ കുറിപ്പില്‍ എഴുതിയതായാണ് വിവരം. ആത്മഹത്യാ കുറിപ്പ് ലഭിച്ച പോലീസ് അജിതിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ ശരിയെന്ന് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്തത്.
റിട്ട. അധ്യാപകന്‍ ഭട്ട്യന്റെയും ഗീതയുടേയും മകളാണ് രേവതി. രണ്ട് സഹോദരങ്ങളുണ്ട്.

മാര്‍ച്ച് മൂന്നിന് വൈകിട്ടാണ് രേവതി ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ ഉപയോഗശൂന്യമായ സിമന്റ് വാട്ടര്‍ ടാങ്കില്‍ വസ്ത്രങ്ങളിട്ട് അതിനകത്ത് കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതായാണ് സംശയിക്കുന്നത്. സംഭവം നടക്കുമ്പോള്‍ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും മഞ്ഞനടുക്കം ക്ഷേത്രത്തില്‍ കളിയാട്ടത്തിന് പോയിരുന്നു. പയ്യന്നൂരില്‍ എയര്‍ഹോസ്റ്റസ് പഠനം പൂര്‍ത്തിയാക്കിയ യുവതി കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിവരികയായിരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.