Latest News

ഏഴുമാസം ഗര്‍ഭിണിയായ നീലേശ്വരത്തെ യുവതിയെ പെരുവഴിയിലാക്കി ബംഗാള്‍ യുവാവ് മുങ്ങി

കാഞ്ഞങ്ങാട്: നീലേശ്വരത്തെ യുവതിയെ പ്രണയിച്ച് മതം മാറ്റി ഏഴുമാസം ഗര്‍ഭിണിയാക്കിയശേഷം ബംഗാള്‍ യുവാവ് മുങ്ങി. നീലേശ്വരം നഗരസഭയില്‍പ്പെട്ട 20 കാരിയാണ് ബംഗാള്‍ യുവാവിന്റെ ചതിയില്‍അകപ്പെട്ടത്.[www.malabarflash.com]

കാഞ്ഞങ്ങാട്ട് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിച്ചുവരികയായിരുന്ന യുവതി രണ്ട് വര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടല്‍ത്തൊഴിലാളിയായിരുന്ന ബംഗാള്‍ യുവാവ് അമീറുല്‍ ഇസ്‌ലാമിനെ പരിചയപ്പെട്ടത്.
25 കാരനായ സുമുഖന്‍ അമീറുമായി യുവതി പ്രണയത്തിലാവുകയും 2015 മാര്‍ച്ചില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവുകയും ചെയ്തു. യുവതിയെ മതം മാറ്റി ഹലീമത്ത് സാദിയ എന്ന പേരിലാണ് രജിസ്റ്റര്‍ വിവാഹം നടന്നത്. തല്‍സമയം രണ്ടു പവന്‍ തൂക്കമുളള സ്വര്‍ണമാലയും കാല്‍പ്പവന്‍ തൂക്കമുളള മോതിരവും അരപ്പവന്‍ തൂക്കമുളള കമ്മലും യുവതിക്കുണ്ടായിരുന്നു.
വിവാഹ ശേഷം ഇരുവരും ബേക്കല്‍ മൗവ്വല്‍ എന്ന സ്ഥലത്തും തുടര്‍ന്ന് കോട്ടിക്കുളം പാലക്കുന്നിലെ ക്വാട്ടേഴ്‌സിലും താമസിച്ചു വന്നു. ഇതിനിടെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ യുവതി ഗര്‍ഭം ധരിച്ചു. തുടര്‍ന്ന് ഡോക്ടര്‍ പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ യുവതി നീലേശ്വരത്തെ രക്ഷിതാക്കളുടെ അടുത്തേക്ക് മടങ്ങി.
കഴിഞ്ഞ നവംബര്‍ 16ാം തീയ്യതി വരെ അമീറുല്‍ ഇസ്‌ലാം ഇടയ്ക്കിടെ നീലേശ്വരത്തേക്ക് വന്ന് ഭാര്യയുടെ സുഖവിവരം തേടിയിരുന്നു. ഇതിനിടെ ആശുപത്രി ചെലവിനും മറ്റുമായി യുവതിയുടെ സ്വര്‍ണാഭരങ്ങള്‍ മുഴുവന്‍ അമീര്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 6 ന് ശേഷം അമീറിന്റെ ടെലിഫോണ്‍ നമ്പര്‍ സ്വിച്ച്ട് ഓഫായി.
ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ബേക്കലിലും, പാലക്കുന്നിലുമൊക്കെ അന്വേഷിച്ചുവെങ്കിലും ഡിസംബര്‍ 6 നു ശേഷം ഇദ്ദേഹത്തെ കണ്ടവരാരുമില്ല. 

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തക്കടുത്ത് രാജര്‍ഹാട്ടിനടുത്ത് ഹറ്റിയാര ഗേറ്റിനടുത്തുളള ഷെയ്ക് അബ്ദുള്‍ കുദൂസിന്റെ മകനാണ് 25 കാരനായ അമീറുല്‍ ഇസ്‌ലാം.
ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ പെരുവഴിയില്‍ ഉപേക്ഷിച്ച് അമീറുല്‍ ഇസ്‌ലാം ബംഗാളിലേക്ക് മുങ്ങിയെന്നാണ് പോലീസ് നിഗമനം. യുവതിയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. അമീറുനെ കണ്ടെത്താന്‍ അന്വേഷണ സംഘം ഉടന്‍ കൊല്‍ക്കത്തയിലേക്ക് പോകും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.