മംഗളൂരു:ദക്ഷിണ കര്‍ണാടകയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തനത്തെ വ്യാപിപ്പിക്കാനും,ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശ പകര്‍ന്ന് നൽകുവാനും മംഗളൂരുവില്‍ യുവജന്‍ ബൈഠക് സംഘടിപ്പിച്ചു.[www.malabarflash.com]
മംഗളൂരു കാർസ്ട്രീറ്റിലെ ബേസിക് വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംഗമത്തില്‍ ദക്ഷിണ കാനറാ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര ചേരിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് തങ്ങള്‍ പറഞ്ഞു. ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്‍ കര്‍ണാടക ചെയര്‍മാന്‍ ഇസ് ഹാഖ് ഹാജി തോടാര്‍, അധ്യക്ഷത വഹിച്ചു.
ദക്ഷിണ കന്നഡ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സിദ്ദീഖ് ബണ്ട്വാള്‍, മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സെക്രട്ടറി, എ കെ എം അഷ്‌റഫ്, എം എസ് എഫ് ദേശീയ സെക്രട്ടറി അസീസ് കളത്തൂര്‍, ദേശീയ ട്രഷറര്‍ നൗഷാദ് മലാർ, യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍,റഫീഖ് കേളോട്ട്, കേരള ലോയേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി എ ഫൈസല്‍, ഹാരിസ് പട്ട്‌ള, എം എ നജീബ്, റൗഫ് ബാവിക്കര, അന്‍വര്‍ ഓസോണ്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, മുജീബ് തളങ്കര, ശരീഫ് കാപ്പില്‍, ബഷീര്‍, ഹഫീസ് ചൂരി, പ്രൊഫെസര്‍ സെമീല്‍ അഹമ്മദ്, പ്രൊഫസര്‍ ജലാലുദ്ദീന്‍, സിദ്ദീഖ് മാടത്തടുക്ക, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദക്ഷിണ കാനറാ ജില്ലാ മുസ്ലിം യൂത്ത് ലീഗ് അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സിദ്ദീഖ് ബണ്ട്വാള്‍ സ്വാഗതവും,നൗഷാദ് മലാർ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഉസ്മാന്‍ അബ്ദുല്ല(ചെയര്‍മാന്‍ ), അബ്ദുല്‍ ഖാദര്‍ യമാനി, കെ എച്ച് മുഹമ്മദ് ഈശ്വരമംഗലം (വൈസ് ചെയര്‍മാന്‍ ), അബ്ദു സമദ് സാലത്തൂര്‍ (ജനറല്‍ കണ്‍വീനര്‍ ), ഫയാസ് ജോക്കട്ടെ, ഹൈദര്‍ കളഞ്ച(ജോയിന്റ് കണ്‍വീനര്‍മാര്‍ ), യൂസഫ് എരോളി (ട്രഷറര്‍)
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment