താനൂർ: ‘എല്ലാം സഹിക്കാം, സംരക്ഷിക്കേണ്ട പോലീസ് തന്നെ അക്രമം നടത്തിയാൽ എന്തുചെയ്യും ?’- ഒട്ടുംപുറത്തെ ഒരു വീട്ടമ്മയുടെ വാക്കുകളാണിത്.[www.malabarflash.com]
ചാപ്പപ്പടിയിൽ നടന്ന രാഷ്ട്രീയസംഘർഷത്തെത്തുടർന്ന് രണ്ടുകിലോമീറ്റർ അപ്പുറത്ത് പോലീസ് വ്യാപകമായ അക്രമം അഴിച്ചുവിട്ടെന്ന് ഇവിടത്തെ അമ്മമാർ പറയുന്നു. ചാപ്പപ്പടിയിൽനിന്ന് ഒട്ടുംപുറത്തേക്ക് പോകുന്ന റോഡിനരികിലുള്ള മിക്ക വീടുകളിലും പോലീസ് അക്രമം നടത്തിയതായാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ പറയുന്നത്.
ഈ റോഡിനരികിൽ വാഹനങ്ങളും വീടിന്റെ വേലികളുമെല്ലാം തകർത്തത് പോലീസ് തന്നെയെന്നാണ് ഇവർ പറയുന്നത്. എസ്.സി. കോളനിയിലെ വീടുകളിൽ നാശംവരുത്തിയതായും കുടിവെള്ളം നശിപ്പിച്ചുവെന്നും പറയുന്നുണ്ട്.
റോഡിൽ കണ്ടവരെയെല്ലാം പോലീസ് ആട്ടിയോടിച്ചു. രാത്രി 11.30 മുതൽ 2.30 വരെ പലഭാഗങ്ങളിലായി അക്രമംനടന്നു. ഒട്ടുംപുറത്ത് സംഘർഷമഴിച്ചുവിട്ടത് രാഷ്ട്രീയക്കാരല്ലെന്നും ഇവിടെക്കയറി തല്ലിത്തകർത്തത് പോലീസാണെന്നുമാണ് പ്രദേശവാസികളും പറയുന്നത്.
രാത്രി പോലീസ്‌പരിശോധന നടക്കുമെന്ന വ്യാജപ്രചാരണത്താൽ ഒരുവിഭാഗം ആളുകൾ ഒഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ചാപ്പപ്പടി, ഒട്ടുംപുറം ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഉണ്ണ്യാൽ, പറവണ്ണ ഭാഗങ്ങളിലേക്ക് മാറിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment