കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള പിതാവിന്റെ നീക്കം കോടതി തടഞ്ഞു. പുല്ലൂർ-പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ കോളനിക്കടുത്തുള്ള വീട്ടിലെ 17 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹമാണു തടഞ്ഞത്.[www.malabarflash.com]
ബേക്കൽ പള്ളിക്കരയിലെ യുവാവുമായി പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ച് ഏപ്രിൽ മൂന്നിനു വിവാഹം നടത്താനിരുന്നതായിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജില്ലാ ശിശുക്ഷേമ സമിതി ഓഫീസർ പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ഹൊസ്ദുർഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ റിപ്പോർട്ട് സമർപ്പിച്ചു. രേഖകൾ പരിശോധിച്ച കോടതി വിവാഹം തടഞ്ഞ് ഉത്തരവിടുകയും അന്പലത്തറ പോലീസിനു നിർദേശം നൽകുകയുമായിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment