കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തിൽനിന്നു വിജയിച്ച വീണാ ജോർജ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പിനെതിരേ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. സോജി നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.[www.malabarflash.com]
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം വീണാ ജോർജ് നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും സാമുദായിക പ്രീണനം നടത്തി വോട്ടർമാരെ സ്വാധീനിച്ചെന്നുമാണു ഹർജിയിൽ ആരോപിച്ചിരുന്നത്. വീണാ ജോർജ് പ്രാർഥിക്കുന്ന ചിത്രം സാമുദായിക പ്രീണനമെന്ന ലക്ഷ്യത്തോടെ പ്രചരിപ്പിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി കേസിൽ വീണാ ജോർജിനെതിരേ ഉന്നയിച്ച ആരോപണങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കാൻ ഹർജിക്കാരനു കഴിഞ്ഞില്ലെന്നു വിലയിരുത്തി ഹർജി തള്ളുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment