Latest News

ബൈക്കില്‍നിന്ന് വീണ വീട്ടമ്മ ലോറി കയറി മരിച്ചു

കോഴിക്കോട്: സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്ന് തെറിച്ചു വീണ വീട്ടമ്മ ലോറി കയറി മരിച്ചു. മകന്റെയും പേരക്കുട്ടിയുടെയും കൂടെ യാത്ര ചെയ്യുകയായിരുന്ന കരുവന്‍തിരുത്തി ചെറുമാട്ടുമ്മല്‍ കുറ്റൂപാടത്ത് മൊയ്തീല്‍കോയയുടെ ഭാര്യ ആയിഷബിയാണ് (46) മരിച്ചത്. ഐക്കരപ്പടി പെരുങ്ങടക്കാട് പരേതനായ മുഹമ്മദിെന്റയും ഉക്കൈമയുടെയും മകളാണ്. [www.malabarflash.com]

കരുവന്‍തിരുത്തി ചെറുമാട്ടുമ്മല്‍ കുറ്റൂപാടത്ത് മൊയ്തീല്‍കോയയുടെ ഭാര്യ ആയിഷബിയാണ് (46) മരിച്ചത്. ഐക്കരപ്പടി പെരുങ്ങടക്കാട് പരേതനായ മുഹമ്മദിെന്റയും ഉക്കൈമയുടെയും മകളാണ്.

ദേശീയ പാതയില്‍ ഫറോക്ക് പേട്ട ജുമാ മസ്ജിദിനു മുന്‍വശത്ത് ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ രക്ത പരിശോധന നടത്തി തിരിച്ച് കരുവന്‍തിരുത്തിയിലെ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം. 

പേട്ടയില്‍ വെച്ച് എതിരെ വന്ന സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സൈക്കിളില്‍ തട്ടി മറിഞ്ഞ ബൈക്കിന് പിറകില്‍ യാത്ര ചെയ്യുകയായിരുന്ന ആയിശ റോഡിലേക്കും ബൈക്കോടിച്ച മകന്‍ അബ്ദുല്‍ വഹാബും മൂത്തമകെന്റ രണ്ടു വയസ്സായ മകന്‍ മുഹമ്മദ് നാശിംഷായും എതിര്‍ ദിശയിലേക്കും വീഴുകയായിരുന്നു. ഇവരുടെ കണ്‍മുന്നില്‍ വെച്ചാണ് തൊട്ടുപിറകിലായി വന്ന ചരക്കുലോറി വീട്ടമ്മയുടെ ശരീരത്തില്‍ കയറിയത്. 

അപകടത്തില്‍നിന്ന് ചെറിയ കുട്ടിയും അബ്ദുല്‍ വഹാബും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. 

മറ്റു മക്കള്‍: മുഹമ്മദ് നിസാര്‍, അബ്ദുല്‍ വാഹിദ്. മരുമകള്‍: ഫാത്തിമത്തുല്‍ ഫാലിഹ. സഹോദരങ്ങള്‍: അവറാന്‍ കോയ, ബീരാന്‍ കോയ (ഇരുവരും പുളിക്കല്‍), അസീസ്, സെയ്തലവി (ഇരുവരും ഐക്കരപ്പടി), സീനത്ത് ( പുത്തൂര്‍മഠം), പരേതയായ ഫാത്തിമ. മയ്യിത്ത് കരുവന്‍ തിരുത്തി വലിയ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.