മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവതി ലോറി സ്‌കൂട്ടറിലിടിച്ച് മരിച്ചു. പന്തല്ലൂര്‍ ആമക്കാട് പരേതനായ പാലപ്ര ഹംസയുടെ മകള്‍ സുനീറയാണ് (32) മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഒറുവമ്പുറം പാലത്തിന് സമീപമാണ് അപകടം. കിടങ്ങയം ജി.എല്‍.പി സ്‌കൂള്‍ 150ാം ബൂത്തില്‍ വോട്ട് ചെയ്ത ശേഷം സഹോദരപുത്രന്‍ സമീര്‍ ബാവയോടൊപ്പം സ്‌കൂട്ടറില്‍ സാധനങ്ങള്‍ വാങ്ങാന്‍ പാണ്ടിക്കാട്ടേക്ക് വന്നതായിരുന്നു സുനീറ.
ഇവിടെ നിന്ന് ആമക്കാെട്ട വീട്ടിലേക്ക് പോവുന്നതിനിടെ സുനീറയുടെ ചുരിദാര്‍ ഷാള്‍ സ്‌കൂട്ടറിന്റെ ചക്രത്തിനിടയില്‍ കുരുങ്ങി ഇരുവരും താഴെ വീണിരുന്നു. നിസ്സാര പരിക്കേറ്റ ഇവരെ നാട്ടുകാരാണ് ഇതുവഴി വന്ന കാറില്‍ പാണ്ടിക്കാെട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ചികിത്സക്കുശേഷം പാണ്ടിക്കാട് തിരിച്ചെത്തി സ്‌കൂട്ടറുമായി വീട്ടിലേക്ക് പോകവെയാണ് ലോറിയിടിച്ചത്. സ്‌കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ലോറി ഇടിക്കുന്നത്. ലോറിയുടെ പിന്‍ചക്രത്തിനുള്ളിലേക്ക് വീണ സുനീറയുടെ തലക്ക് മുകളിലൂടെ വാഹനം കയറിയിറങ്ങി.
ചികിത്സക്കുശേഷം പാണ്ടിക്കാട് തിരിച്ചെത്തി സ്‌കൂട്ടറുമായി വീട്ടിലേക്ക് പോകവെയാണ് ലോറിയിടിച്ചത്. സ്‌കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ലോറി ഇടിക്കുന്നത്. ലോറിയുടെ പിന്‍ചക്രത്തിനുള്ളിലേക്ക് വീണ സുനീറയുടെ തലക്ക് മുകളിലൂടെ വാഹനം കയറിയിറങ്ങി.
കര്‍ണാടകയില്‍നിന്ന് തൃശൂരിലേക്ക് ചേനയുമായി പോവുകയായിരുന്നു ലോറി. അപകടം നടന്ന ഉടന്‍ പാണ്ടിക്കാട് എസ്.ഐ ദയാനന്ദന്റെ നേതൃത്വത്തില്‍ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. അപകട സ്ഥലത്തിന് സമീപത്തെ ഹോട്ടലിന് മുന്നിലെ സി.സി.ടി.വി കാമറ പരിശോധിച്ച പോലീസ് അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഡ്രൈവര്‍ തൃശൂര്‍ വെന്നൂര്‍ സ്വദേശി പരുത്തിപാറ അനില്‍കുമാറിനെതിരെ കേസെടുത്തു.
മേഞ്ചരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം കിടങ്ങയം ആമക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബടറക്കും. അരീക്കോട് സ്വദേശി ഷൗക്കത്തലിയാണ് സുനീറയുടെ ഭര്‍ത്താവ്. മാതാവ്: ഫാത്തിമ. മക്കള്‍: സാനിയ റിന്‍ഷ, സഫാമിന്ന.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment