Latest News

ടാക്‌സി ഡ്രൈവറെ കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ യുവതി പിടിയില്‍

വാഷിംഗ്ടണ്‍: ടാക്‌സി ഡ്രൈവറെ പീഡനത്തിനിരയാക്കിയ ഇരുപത്തിമൂന്നുകാരിയായ ബ്രിട്ടണി കാര്‍ട്ടര്‍ പോലീസ് പിടിയില്‍. അമേരിക്കയില്‍ ഒഹിയോ സംസ്ഥാനത്താണ് വേറിട്ട ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തത്.[www.malabarflash.com] 

ഇരുപതുകാരനായ ആണ്‍ സുഹൃത്തായ കോറി ജാക്ക് ഇതുവരെ തിരിച്ചറയാനായിട്ടില്ലാത്ത മറ്റൊരു ആളോടും കൂടെ ബ്രിട്ടണി കാര്‍ട്ടര്‍ ടാക്‌സിയില്‍ കയറുകയായിരുന്നു. പിന്നാലെ ഇരുപതുകാരന്‍ ടാക്‌സി ഡ്രൈവറെ കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി ഈ സമയം യുവതി ഡ്രൈവറെ പീഡിപ്പിക്കുകയായിരുന്നു. യുവതി ഡ്രൈവറെ പീഡിപ്പിക്കുന്നതിനിടെ കൂടെയുള്ളവര്‍ ടാക്‌സി ക്യാബിനില്‍ നിന്നും പണവും അപഹരിച്ചിട്ടുണ്ട്.

യുവതി ഉള്‍പ്പെടെയുള്ള സംഘം രക്ഷപ്പെട്ടതിനുശേഷം ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.