കുമ്പള: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയും വീട്ടമ്മയും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്‌റ - മുഹമ്മദ് കുഞ്ഞി ദമ്പതികളുടെ മകളും മംഗളൂരു യേനപ്പോയ സ്‌കൂളിലെ പി യു സി വിദ്യാര്‍ത്ഥിനിയുമായ മറിയം മുഫീദ (17) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ബന്തിയോട് മള്ളങ്കൈയിലാണ് അപകടം. കുമ്പളയില്‍ കുത്തേറ്റ യുവാവിനെയും കൊണ്ട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ജില്ലാ സഹകരണ ആശുപത്രിയുടെ കെ എല്‍ 14 പി 4590 നമ്പര്‍ ആംബുലന്‍സ് സുലൈഖയും കുടുംബവും സഞ്ചരിച്ച എം എച്ച് 01 എന്‍ എ 5166 നമ്പര്‍ ആള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍ പെട്ടവരെ കാറില്‍ നിന്നും പുറത്തെടുത്തത്. പരിക്കേറ്റവരെയെല്ലാം ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സുലൈഖയും, മുഫീദയും മരണപ്പെടുകയായിരുന്നു. സുലൈഖയുടെ മൃതദേഹം യൂണിറ്റി ആശുപത്രിയിലും, മുഫീദയുടെ മൃതദേഹം എ ജെ ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment