Latest News

മംഗളൂരു വിമാനത്താവളത്തില്‍ മലയാളി യാത്രക്കാരോടുള്ള വിവേചനം: ഇന്‍കാസ് നേതാക്കള്‍ കര്‍ണാടക മുഖ്യ മന്ത്രിയെ കണ്ടു

ദുബൈ: മംഗളൂരു വിമാനത്താവളത്തില്‍ ഉത്തരകേരളത്തില്‍ നിന്നുള്ള പ്രവാസികളോട് എമിഗ്രേഷന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പീഡനവും വിവേചനവും അവസാനിപ്പിക്കാന്‍ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്‍കാസ് ദുബൈ സെക്രെട്ടറി നൗഷാദ് കന്യപ്പാടി കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയോട് ആവശ്യപ്പെട്ടു.[www.malabarflash.com]

ഉത്തര കേരളത്തില്‍ നിന്നുള്ള പ്രവാസികളെ വിവേചനത്തോടെയും മുന്‍ വിധിയോടെയുമാണ് കാണുന്നതെന്നും നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂരനടപടി അവസാനിപ്പിക്കാന്‍ ശക്തമായി ഇടപെടണം എന്നും മുഖ്യ മന്ത്രിയോട് ആവശ്യപ്പെട്ടു

പലരും ചുരുങ്ങിയ അവധിക്ക് നാട്ടില്‍ പോകുന്നത് കൊണ്ട് പീഡനവും വിവേചനവും പരാതിപ്പെടാന്‍ വരാറില്ല എന്നതാണ് ഇത്തരത്തിലുള്ള ഉദോേഗസ്ഥര്‍ക്കു പീഡനം ആവര്‍ത്തിക്കാന്‍ സഹായകരമാകുന്നതെന്നും 
സി സി ടി വി സംവിധാനം ശക്തമാക്കി പ്രവാസികളെ നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നൗഷാദ് കന്യപ്പാടി ആവശ്യപ്പെട്ടു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.