കുത്തി കൊല്ലാന്‍ ഉപയോഗിച്ച കത്തി ക്വാര്‍ട്ടേഴ്‌സിനു സമീപം വഴിയരികില്‍നിന്ന് കണ്ടെടുത്തു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്ന മൊഴിയാണ് നവാസ് പോലീസിനു നല്കിയത്.
ഒരുമാസം മുമ്പാണ് കാസര്‍കോട് കൊപ്പളം സ്വദേശിയായ ഇയാള്‍ കാരാപറമ്പില്‍ കാറ്ററിങ് സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. ചപ്പാത്തി, പത്തിരി തുടങ്ങിയവ ഹോട്ടലുകളില്‍ എത്തിക്കുന്ന ജോലിയായിരുന്നു ഇരുവര്‍ക്കുമുണ്ടായിരുന്നത്.
ഒരാഴ്ച മുമ്പുതന്നെ ആഷിഖും നവാസും തമ്മില്‍ നിസ്സാരകാര്യങ്ങള്‍ക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യം മനസ്സില്‍ക്കിടക്കുമ്പോഴാണ് ശനിയാഴ്ച തര്‍ക്കമുണ്ടാകുന്നതും അരുംകൊലയിലെത്തുന്നതും.
രാത്രി എട്ടരയോടെ ഓട്ടോറിക്ഷ കയറ്റിയിടാന്‍ സ്ഥലമില്ലാത്തതാണ് വഴക്കിലെത്തിയത്. പിന്നീട് ഭക്ഷണംകഴിക്കുകയായിരുന്ന ആഷിഖിനെ പിന്നിലൂടെ എത്തി കഴുത്തുമുറിക്കുകയായിരുന്നു.
കൊലപാതകത്തിനുശേഷം സ്‌കൂട്ടറില്‍ റെയില്‍വേ സ്റ്റേഷനിലെത്തി തീവണ്ടി മാര്‍ഗം കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി നവാസ് കീഴടങ്ങി. തിങ്കളാഴ്ച മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment