Latest News

ഒരു ലിറ്റര്‍ വെള്ളം കൊണ്ട് ഈ ബൈക്ക് ഓടിയത് 500 കിലോമീറ്റര്‍

പെട്രോള്‍-ഡീസല്‍ വിലയില്‍ തുടരെയുണ്ടാകുന്ന വിലവര്‍ധനവും ഇന്ധനക്ഷാമവുമെല്ലാം നമ്മളില്‍ ഭൂരിഭാഗം പേരെയും വിഷമിക്കാറുണ്ട്. 
'വെള്ളമൊഴിച്ചാല്‍ എന്റെ വണ്ടി ഓടില്ല' എന്ന പ്രയോഗം മിക്കവരും ശക്തമായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ആ പ്രയോഗം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.[www.malabarflash.com]

വെള്ളം കൊണ്ട് മോട്ടോര്‍സൈക്കിള്‍ ഓടിക്കാം എന്ന ഈ ബ്രസീലിയന്‍ പൗരന്റെ കണ്ടെത്തലിന് വൈകിയാണെങ്കിലും അംഗീകാരം ലഭിച്ചിരിക്കുകയാണ്.

പെട്രോളിനും ഡീസലിനും പകരം കൂടുതല്‍ ഇന്ധനങ്ങളെ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ തീവ്രശ്രമത്തെ വെറും കാഴ്ചക്കാരാക്കിയാണ് ബ്രസീലിയന്‍ പൗരന്റെ കണ്ടെത്തൽ. ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് റിക്കാര്‍ഡോ അസ്വേഡോ എന്ന സാവോ പോളോയിലെ ഉദ്യോഗസ്ഥന്‍ വെള്ളം കൊണ്ട് വാഹനം ഓടിക്കാമെന്ന് കണ്ടെത്തിയത്.

ടി പവര്‍ H20 എന്ന പേരില്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കളില്‍ അസ്വേഡോ വെള്ളമൊഴിച്ച് 500 കിലോമീറ്റര്‍ ചുറ്റുകയായിരുന്നു. കൊള്ളാം പക്ഷെ ഒരു ടാങ്ക് വെള്ളമെങ്കിലും ഇതിന് വേണ്ടി വരുമോ എന്ന പലരുടെയും ചോദ്യത്തെ, വെറും ഒരു ലിറ്റര്‍ വെള്ളം കൊണ്ട് ഇത്രയും ദൂരം ഓടിച്ച് കാണിച്ചാണ് അസ്വേഡോ മറുപടി നല്‍കിയത്.

മലിന ജലത്തില്‍ നിന്ന് പോലും വാഹനം ഓടിക്കാമെന്നാണ് അസ്വേഡോയുടെ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത. ഒരു സിംഗിള്‍ എക്‌സ്റ്റേണല്‍ കാര്‍ ബാറ്ററിയുടെയും വെള്ളത്തിന്റെയും സമ്മിശ്ര ശൃഖലയുടെ പശ്ചാത്തലത്തിലാണ് വാഹനം ഓടുക.
ജലത്തില്‍ നിന്നും ഹൈഡ്രജന്‍ മോളിക്യൂളുകളെ വേര്‍തിരിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് അസ്വേഡോ വാഹനം ഓടിച്ച് കാണിച്ചത്.

വാഹനത്തില്‍ ഒഴിക്കുന്നത് ജലമാണെന്ന് തെളിയിക്കുന്നതിനായി അസ്വേഡോ ആദ്യം ബോട്ടിലില്‍ നിന്നും ജലം കുടിക്കുന്നതായും വീഡിയോ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്നാണ് അസ്വേഡോ മോട്ടോര്‍ ബൈക്കില്‍ ജൈത്രയാത്ര നടത്തുന്നത്.
പിന്നാലെ മലിന ജലത്തില്‍ നിന്നും വാഹനം ഓടിക്കാമെന്ന് തെളിയിക്കുന്നതിനായി അസ്വേഡോ രണ്ടാം ഘട്ടത്തില്‍ മലിന ജലവും വാഹനത്തില്‍ നിറയ്ക്കുന്നുണ്ട്. തന്റെ കണ്ടുപിടുത്തം ഒരിക്കലും പ്രകൃതിക്ക് ദോഷം ചെയ്യില്ല എന്നാണ് അസ്വേഡോയുടെ വാദം.
വെള്ളമൊഴിച്ച് ഓടുന്ന വാഹനത്തില്‍ നിന്നും പുറന്തള്ളുക നീരാവി മാത്രമാണെന്ന് അസ്വേഡോ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.