Latest News

പക്ഷിയെ രക്ഷിക്കാന്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട ദുബൈ ഭരണാധികാരിയുടെ നടപടി ഹൃദയങ്ങള്‍ കീഴടക്കുന്നു

ദുബൈ: മുട്ടയിട്ട് അടയിരിക്കാന്‍ ഒരുങ്ങുന്ന തള്ളപ്പക്ഷിയെ സംരക്ഷിക്കാന്‍ വന്‍കിട പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ നടപടി ഹൃദയങ്ങള്‍ കീഴടക്കുന്നു.

അബുദബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയേദ് അല്‍ നഹ്യാനും ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമും ചേര്‍ന്ന് കഴിഞ്ഞയാഴ്ച വനമേഖലയിലേക്കു നടത്തിയ യാത്രയ്ക്കിടെയാണ് പദ്ധതിയുടെ നിര്‍മാണ മേഖലയില്‍ ഒരു പക്ഷി മുട്ടയിട്ടിരിക്കുന്നതു ശ്രദ്ധയില്‍ പെട്ടത്.

قصه "نفق" أشارككم بما عرفته في دبي بالأمس،، سيدي صاحب السمو الشيخ محمد بن راشد وسيدي صاحب السمو الشيخ محمد بن زايد "الله يحفظهم" وأثناء لقاءهم قبل أسبوع في دبي، وخلال تجوالهم في إحدى الغابات كانت المعدات تعمل على إنجاز نفق لممارسة الرياضة. وعندها لاحظوا وجود "حبارى" ترقد على بيضها في موقع الإنشاء. فأمروا بتحويل موقع العمل بالمشروع إلى الطرف الآخر من الموقع حتى يفقس بيضها. كم نحن محظوظين برعاية الخالق عز وجل في هذا الوطن الغالي ومن ثم حرص قيادته الاستثنائية
A post shared by سيف بن زايد (@sbzalnahyan) on
ഉടന്‍ തന്നെ പക്ഷിയേയും മുട്ടകളേയും സംരക്ഷിക്കാനായി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം മറ്റൊരു മേഖലയിലേക്കു മാറ്റാന്‍ ഇവര്‍ ഉത്തരവിടുകയായിരുന്നു. ഉപപ്രധാനമന്ത്രി ലഫ് ജനറല്‍ ഷെയ്‌റ് സയിഫ് ബിന്‍ സയേദ് അല്‍ നഹ്യാന്‍ ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. അമ്പതിനായിരത്തിലേറെ പേരാണ് വിഡിയോ കണ്ടത്. ഇരുനേതാക്കള്‍ക്കളുടെയെും കാരുണ്യത്തെ അഭിനന്ദിച്ചു കൊണ്ട് ആയിരങ്ങളാണ് സന്ദേശം അയച്ചിരിക്കുന്നത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.