Latest News

സന്ദീപിന്റെ മരണം: ഹര്‍ത്താല്‍ നടത്തിയ ബി ജെ പിയും എസ് ഐയെ സ്ഥലം മാറ്റിയ പോലീസ് ചീഫും ജനങ്ങളോട് മാപ്പു പറയണം; കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: കറന്തക്കാട് ബീരന്ത്ബയലില്‍ സര്‍ക്കാര്‍ വിത്തുല്‍പാദന കേന്ദ്രത്തിലെ സ്ത്രീകളടക്കമുള്ള മദ്യപിച്ച് അസഭ്യം പറയുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിനിടെ ബി.എം.എസ്.പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഹര്‍ത്താല്‍ നടത്തിയ ബി ജെ പിയും, പ്രാഥമിക അന്വേഷണം പോലും നടത്താതെ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പോലും ലഭിക്കുന്നതിന് മുമ്പ് സ്ഥലം പ്രിന്‍സിപ്പല്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയ പോലീസ് ചീഫും ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ആവശ്യപ്പെട്ടു.[www.malabarflash.com]

സംഘ്പരിവാര്‍ സംഘടനകള്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും, സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തപ്പോള്‍ കേവലം സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളിട്ട് കേസെടുക്കുകയും, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്‌റ്റേഷന്‍ എസ്.ഐ.യെ സ്ഥലം മാറ്റുകയും ചെയ്ത പോലിസ് ചീഫ് കാണിക്കുന്നത് സംഘപരിവാര്‍ മൃദുസമീപനമാണെന്ന് കല്ലട്ര മാഹിന്‍ ഹാജി ആരോപിച്ചു.

അതിദാരുണമായി കൊല്ലപ്പെട്ട ചൂരിയിലെ റിയാസ് മുസ്‌ല്യാരുടെ ഭൗതിക ശരീരം കാസര്‍കോട് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് രാവിലെ മുതല്‍ രാത്രി വരെ കുത്തിയിരിപ്പ് സമരം നടത്തിയിട്ടും എം.എല്‍.എ.അടക്കമുള്ള നേതാക്കളുടെ വാക്കിനു വില കല്‍പ്പിക്കാത്തത് ആരുടെ താല്‍പര്യം സംരക്ഷിക്കാനായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘ് പരിവാര്‍ നേതാക്കള്‍ ശനിയാഴ്ച ഹര്‍ത്താലിന്റെ മറവില്‍ കറന്തക്കാടും താളിപ്പടുപ്പും മുതല്‍ കുമ്പളവരെയുള്ള സ്ഥലങ്ങളില്‍ അക്രമണങ്ങള്‍ കാട്ടികൂട്ടുകയും എയര്‍പോര്‍ട്ടിലേക്കടക്കം പോവുന്ന വാഹനങ്ങള്‍ പോലും തടഞ്ഞിട്ടിട്ടും അക്രമികള്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലും, വീടുകളില്‍ കയറി പ്രതികളെ പിടികൂടുന്ന കാര്യത്തിലും മറ്റുള്ളവരോട് കാണിക്കുന്ന പ്രതിബദ്ധതയില്ലായ്മയും പൊതു സമൂഹം തിരിച്ചറിയുന്നണ്ടെന്ന് പോലിസ് ചീഫ് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തിനായിരുന്നു ഹര്‍ത്താല്‍ ആചരിച്ചതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശാരീരിക പീഡനമൊന്നും നടന്നില്ല എന്ന വ്യക്തമായതിനാല്‍ നഗരത്തില്‍ ശനിയാഴ്ച അരങ്ങേറിയ അക്രമങ്ങുളടെ ഭാഗമായി ഉണ്ടായ നാശനഷ്ടങ്ങള്‍ ബിജെപി നേതാക്കളില്‍ നിന്നും ഇടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.