Latest News

കണ്ണൂര്‍ നഗരമധ്യത്തില്‍ കെട്ടിടത്തിന് മുകളിലെ കുടിവെള്ള ടാങ്ക് തകര്‍ന്നുവീണു

ക​ണ്ണൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ ചെ​ങ്ക​ൽ നി​ർ​മി​ത ജ​ല​സം​ഭ​ര​ണി ത​ക​ർ​ന്നു​വീ​ണു. ക​ണ്ണൂ​ർ കാ​ൽ​ടെ​ക്സി​നു സ​മീ​പ​ത്തെ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം​നി​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ചെ​ങ്ക​ൽ നി​ർ​മി​ത ജ​ല​സം​ഭ​ര​ണി​യാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ചൊവ്വാഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം.[www.malabarflash.com]

കു​ടി​വെ​ള്ള സം​ഭ​ര​ണി പൊ​ട്ടി പ​തി​ന​ഞ്ചോ​ളം ചെ​ങ്ക​ല്ലു​ക​ൾ തൊ​ട്ട​ടു​ത്ത ചേം​ബ​ർ പ്ലാ​സ കെ​ട്ടി​ട​ത്തി​ന്‍റെ സ​ൺ​ഷേ​ഡു​ക​ൾ ത​ക​ർ​ത്ത് താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് പ​തി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു കാ​റു​ക​ളും ര​ണ്ടു ബൈ​ക്കു​ക​ളും ത​ക​ർ​ന്നു. ക​ല്ലു​ക​ൾ വീ​ണ് കാ​റി​ന്‍റെ മേ​ൽ​ഭാ​ഗ​ങ്ങ​ളും ചി​ല്ലു​ക​ളും പാ​ടേ ത​ക​ർ​ന്നു. ബൈ​ക്കു​ക​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്.

25,000 ലി​റ്റ​ർ കു​ടി​വെ​ള്ളം സം​ഭ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ടാ​ങ്കാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ജ​ല​സം​ഭ​ര​ണി​യു​ടെ നീ​ളം ചെ​ങ്ക​ൽ ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​യ​താ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള സം​ഭ​ര​ണ​ശേ​ഷി​യേ​ക്കാ​ൾ ശു​ദ്ധ​ജ​ലം നി​റ​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.