Latest News

കെ.പി.ശശികുമാറിനെ നീലേശ്വരം പൗരാവലി ആദരിക്കുന്നു

നീലേശ്വരം: ഏകാഭിനയ സപര്യയുടെ രജതജൂബിലി വർഷത്തിൽ നീലേശ്വരം സ്വദേശിയും ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനുമായ കെ.പി.ശശികുമാറിനെ നീലേശ്വരം പൗരാവലി ആദരിക്കുന്നു.[www.malabarflash.com]

ഏകം- 25 ആദര സമ്മേളനം മെയ് ഒന്നിനു വൈകിട്ട് ആറിനു നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമെന്നു സ്വാഗതസംഘം ഭാരവാഹികളായ ഡോ.വി.സുരേശൻ, രാജ്‌മോഹൻ നീലേശ്വരം, പിനാൻ നീലേശ്വരം, എം.വി.ഭരതൻ, കെ.എൻ.കീപ്പേരി, സേതു ബങ്കളം, ഹരീഷ് കരുവാച്ചേരി, ടി.വി.കൃഷ്ണകുമാർ, സജിമോൻ ജോർജ് എന്നിവർ അറിയിച്ചു. 

സാംസ്‌കാരിക പരിപാടികളും കലാസന്ധ്യയും ഇതോടനുബന്ധിച്ചു നടക്കും. വൈകിട്ട് ആറിനു ഡോ.ജി.കെ.ശ്രീഹരി, മനൂപ്, ശ്രുതി.ബി.ചന്ദ്രൻ എന്നിവർ അവതരിപ്പിക്കുന്ന രംഗപൂജ. നഗരസഭാ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ നാടക പ്രവർത്തകനും ഗുരുവുമായ വി.ശശിക്ക് കെ.പി.ശശികുമാർ പ്രണാമം അർപ്പിക്കും.
സിനിമാതാരം സുധീർ കരമന മുഖ്യാതിഥിയാകും. 

ആക്ട് സാമൂഹിക സന്നദ്ധ കൂട്ടായ്മ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്യും. ഡോ.അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം എന്നിവരിൽ നിന്നു നാടകനടി എ.വി.ലക്ഷ്മി, നാടകപ്രവർത്തകൻ പത്രവളപ്പിൽ കുഞ്ഞിരാമൻ എന്നിവർ സ്‌നേഹനിധി ഏറ്റുവാങ്ങും. 

അയ്യപ്പ ബൈജു പ്രശാന്ത് പുന്നപ്ര കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. കെ.പി.ശശികുമാർ രാവണപുത്രി മോണോ ഡ്രാമ അവതരിപ്പിക്കും. മ്യൂസിക് ബാൻഡായ സി മേജർ സെവൻ ലൈവ് കൺസർട്ടും ഒരുക്കും. കലാസന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.