Latest News

മലബാര്‍ കൈറ്റ് ഫെസ്റ്റ്: മണല്‍ ശില്‍പ നിര്‍മ്മാണ മത്സരം

കാസര്‍കോട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് മെയ് 5,6,7 തിയ്യതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുന്ന 'മലബാര്‍' ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിനോടനുബന്ധിച്ച് സംസ്ഥാന തല മണല്‍ശില്‍പ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു.[www.malabarflash.com]

ജില്ലാ ഭരണകൂടത്തിന്റെയും ബി ആര്‍ ഡി സി യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാര്‍ കൈറ്റ് ഫെസ്റ്റില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ടീമുകളും പട്ടം പറത്തല്‍ വിദഗ്ദരും പങ്കെടുക്കും. 

മേളയില്‍ വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലും വലിപ്പങ്ങളിലുമുള്ള പട്ടങ്ങള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കുള്ള പട്ടം പറത്തല്‍ ഫോട്ടോഗ്രാഫിക് മത്സരങ്ങളും, കൈറ്റ് ക്രാഫ്റ്റ് ശില്‍പശാല കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കലാപരിപാടികള്‍, അന്താരാഷ്ട്ര കാറോട്ട വിദഗ്ദന്‍ മൂസ ഷെരീഫിന്റെ നേതൃത്വത്തില്‍ ബീച്ച് ഡ്രൈവിംഗും സംഘടിപ്പിക്കും.
മണല്‍ശില്‍പ നിര്‍മ്മാണ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 25ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന് 8113000030, 9539526852എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക-
email: malabarkitefest@gmail.com


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.